ഈയിടെ ഒരു കാംപസ്സിനടുത്തുള്ള കൂൾബാറിൽ കയറിയപ്പോൾ ഒരു കാഴ്ച്ച കണ്ടു , ആണും പെണ്ണും ഒരുമിച്ചിരുന്നൊരു ബർത്ത് ഡേ സെലിബ്രേഷൻ ....
അതിന് മുഖ്യ കാർമ്മികത്വം വഹിക്കുന്ന ആളും ഞാനും തമ്മിലറിയും, അത്കൊണ്ട് തന്നെ എന്നെ കണ്ടതും ടിയാൻ പുറത്തേക്കൊരൊറ്റയോട്ടം...
ആരും തെറ്റിദ്ധരിക്കരുത് എന്നെ കണ്ട് പേടിച്ച്ചോടിയതൊന്നുമല്ല, മറിച്ച് ഞാനും അവൻറെയൊരു അടുത്ത ബന്ധമുള്ള കസിനും നല്ല സുഹ്രത്തുക്കളാണ്.
ഈ കണ്ട കാഴ്ച്ചയെങ്ങാനും ഞാൻ അവൻറെ കസിനോടു പറഞ്ഞാൽ ?!.
പിന്നെ ഒരു കാര്യം അവൻറെ കൂടെയിരുന്നവരൊക്കെ നല്ല തട്ടമിട്ട മുസ്ലിം കുട്ടികളാണ്..., "അതിനെന്താ ?" എന്നൊന്നും ആരും ചോദിച്ചു പോകരുത് ....(അതാണ് പോലും ഇപ്പോയത്തെ ട്രെന്റ് !)
അതിവിടെയിരിക്കട്ടെ.....
സത്യത്തിൽ നമ്മുടെ കാമ്പസ്സ് ഫ്രീക്കന്മാർക്കും ഫ്രീക്കികൾക്കും പൊതുവേയുള്ള ധാരണയാണോ... ഇനി അവർ കരുതികൂട്ടി അങ്ങനെ ധരിച്ചു വെച്ച്ചതാണെന്നയില്ല.
പെണ്‍കുട്ടികളായ/ആണ്‍കുട്ടികളായ ക്ളാസ്മേറ്റ്സിനോടും ജൂനിയേർസിനോടുമൊക്കെ വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും ചാറ്റ് ചെയ്യുന്നതൊക്കെ അത്ര വലിയ തെറ്റാണോ എന്നാണ്....?
ഇവിടെ നാം ചിന്തിക്കേണ്ട ഗൗരവതരമായ കാര്യമുണ്ട് ക്ളാസ് മേറ്റ്സായത്കൊണ്ടോ ഒരേ കോളേജിൽ പഠിച്ചത്കൊണ്ടോ അന്യ സ്ത്രീയും പുരുഷനും അന്യർക്കിപ്പുറമാവുന്നില്ല.
നമ്മുടെ സ്വകാര്യമായ ആത്മാഭിമാനം അവിടെ സംരക്ഷിക്കാൻ നാം തയ്യാറാവണം.
പലപ്പോയും ഇത്തരം ഫ്രണ്ട്ഷിപ്പ് ചാറ്റുകൾ ആദ്യം സൗഹ്രദത്തിൽ തുടങ്ങുകയും പിന്നീട് ഇത് ലൈംഗിക ചുവയുള്ള സംസാരങ്ങളിലേക്ക് വഴിമാറുന്നുണ്ട് എന്ന സത്യം എത്ര കണ്ണടച്ച് ഇരുട്ടാക്കിയാലും നിഷേധിക്കാൻ സാധ്യമല്ല.
ഉങ്ങനെയുള്ള പ്രീ മാരിറ്റൽ ഫ്രണ്ട്ഷിപ്പ് ചാറ്റിങ്ങുകൾ വിവാഹത്തിനു ശേഷവും ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ വരികയും വിവാഹ ബന്ധങ്ങൾ താറുമാറാവുന്ന സ്ഥിതിയും വരുന്നു.
പ്രത്യേകിച്ച് വാട്ട്സാപ്പ് പോലത്തെ ഇരു ഫോണിലെയും മൊബൈൽ നമ്പർ വഴി ഫ്രണ്ട്സുകൾ കണക്റ്റ് ആവുകയും സന്ദേശങ്ങൾ ചിലവ് കുറഞ്ഞ മാർഗ്ഗത്തിൽ കൈമാറുകയും ചെയ്യാൻ പറ്റുന്ന ഈ സാഹചര്യത്തിൽ പ്രീ മാരിറ്റൽ ഫ്രണ്ട്സ് ചാറ്റിങ്ങുകൾ സിംപിൾ തന്നെ...
നമുക്ക് സ്വയം ബോധവാന്മാരാകാൻ രണ്ടു ഹദീസുകൾ താഴെ ചേർക്കുന്നു....
ഉസാമ:(റ) പറയുന്നു: നബി(സ)അരുളി: പുരുഷന്മാര്‍ക്ക് സ്ത്രീകളില്‍ നിന്ന് അനുഭവിക്കേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ ഉപദ്രവകരമായ മറ്റൊരു നാശം എനിക്ക് ശേഷം ഞാന്‍ ഉപേക്ഷിക്കുന്നില്ല. (ബുഖാരി. 7. 62. 33)
അല്‍ഖമ:(റ) പറയുന്നു: ഞാന്‍ അബ്ദുല്ലയുടെ കൂടെയായിരുന്നു. അപ്പോള്‍ മിനയില്‍വെച്ച് ഉസ്മാന്‍ അദ്ദേഹത്തെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: അബാ അബ്ദുറഹ്മാന്‍! നിങ്ങളിലേക്ക് എനിക്കൊരു ആവശ്യമുണ്ട്. അങ്ങിനെ അവര്‍ ഇരുപേരും ഒഴിവായി നിന്നു. ഉസ്മാന്‍(റ) പറഞ്ഞു: അല്ലയോ അബാഅബ്ദുഹ്മാന്‍! നിനക്ക് ഞാനൊരു കന്യകയെ വിവാഹം ചെയ്തുതരട്ടെയോ? നിന്റെ പഴയ ബന്ധത്തെ അവള്‍ ഓര്‍മ്മിപ്പിക്കും. അബ്ദുല്ലക്ക് വിവാഹത്തിന് താല്‍പര്യമില്ലെന്ന് കണ്ടപ്പോള്‍ എന്നോട് ഉസ്മാന്‍ പറഞ്ഞു: നബി(സ) ഞങ്ങളോട് പറയാറുണ്ട്. അല്ലയോ യുവ സമൂഹമേ! നിങ്ങളില്‍ വിവാഹത്തിന് സാധ്യതയുളളവര്‍ വിവാഹം ചെയ്യുവീന്‍. സാധിക്കാത്തവന്‍ നോമ്പനുഷ്ഠിക്കണം. നിശ്ചയം അതു അവനൊരു പരിചയാണ്. (ബുഖാരി. 7. 62. 3)

0 അഭിപ്രായ(ങ്ങള്‍):