എനിക്കുമുണ്ട് സങ്കടം പിന്നെ അവൾക്കും. നാല് വർഷത്തിൽ അതിലെ മൂന്ന് വർഷത്തിൻറെ പ്രണയക്കാലം അതിന്ന് അവസാനിക്കുകയാണോ ?.
സെന്റ് ഓഫ് ഡേ ഫംങ്ഷന്‍ നടക്കുന്ന ഹാളില്‍ എനിക്കും അവൾക്കിടയുമിടയിൽ ഒരു പ്രത്യേക നിശബ്ദതയുണ്ടോ എന്ന് എനിക്ക് തോന്നുന്നു...
എനിക്കവൾ ആരായിരുന്നു....?
ഞാനവൾക്ക് ആരായിരുന്നു....?
എനിക്ക് പറയാൻ കഴിയും ....
അവളെനിക്ക് നല്ലൊരു പ്രണയിനിയായിരുന്നു....,
ക്ളാസ് വിടുന്ന വൈകുന്നേരങ്ങളിൽ ലൈബ്രറിയിൽ നിന്നും വൈകി വരുന്ന അവളെ കാണാൻ മെയിൻ ഗെയ്റ്റിനു മുൻപിൽ ഞാൻ കാത്തിരുന്നിട്ടുണ്ട് , പലതവണ അവളെ ഓർത്തുകൊണ്ട് മാത്രമേ രാത്രിയിൽ എനിക്കുറങ്ങാൻ കഴിഞ്ഞിട്ടുള്ളൂ, പക്ഷെ അവൾക്ക് എന്നോടും ഇങ്ങനോയൊക്കെയായിരുന്നോ ?....
അവസാനത്തെ യാത്ര പറയുകയാണ് എല്ലാവരും. ഞാനും അവളുടെ അടുത്തേക്ക് നടന്നു....
എന്നെ കണ്ടമാത്രയിൽ അവൾ പറഞ്ഞു : "ഹായ് ജസീർ..."
എല്ലാവരോടും പറയുന്ന ഒരു ലാഘവം മാത്രമെ അവളുടെ "ഹായ്ക്കും" ഉണ്ടായിട്ടുള്ളൂവെന്ന്
ഉള്ളിലെവിടെയോ ഒരു കുത്തൽ...
എന്നിട്ടവൾ പറഞ്ഞു "യു ആർ മൈ ഗുഡ് ഫ്രണ്ട് "
"യു ആർ മൈ ഗുഡ് ബ്രദർ "
സീൻ കോണ്ട്ര....
ഇതൊരു ഫൈൽഡ് സ്റ്റോറിയാണ്
സക്സ്സസ് സ്റ്റോറി പറയാനും പലർക്കുമുണ്ടാകും....
സത്യത്തിൽ എന്താണ് പ്രണയവും അവിഹിത ബന്ധവും ?.
അപക്വതയിൽ നിന്നും നിർഗളിച്ച ഒന്നാണ് വിവാഹത്തിനു മുൻപുള്ള പ്രണയം...
ഭൂർഷത്വം വളരാതിരിക്കാൻ പാവപ്പെട്ടവർക്ക് ജീവിക്കാൻ കാൾ മാർക്സ് തിയറി ഉണ്ടാക്കിയ പോലെയുള്ള ഒരു തിയറി.... ഉള്ളു പൊള്ളയായ തേങ്ങ പോലെ.
ഇതിൻറെ തലങ്ങൾ ചിലപ്പോൾ കാമ്പസ് മാത്രമാവണമെന്നില്ല
ബഷീറിൻറെ ബാല്യകാല സഖിയിലേതുപോലെയും, അല്ലെങ്കിൽ നാട്ടിൻ പുറത്തെ പ്രൈമറി സ്കൂളും ഹൈസ്കൂളുമാകാം...
ഇനി അതല്ല ഇതിൻറെ വ്യത്യസ്ഥമായ രീതികൾ ഇങ്ങനെയുമാവാം...
വിനീതിനും പ്രണയക്കഥ ഒരുക്കാൻ കണ്ണൂരിലെയും,മലപ്പുറത്തെയും തട്ടമിട്ട ഉമ്മച്ചി കുട്ടികളെ വേണമല്ലോ....
ഇതൊക്കെ പറഞ്ഞത് വാർഗീയതയുടെ ചുവ കലർത്താനല്ല, അങ്ങനെയാണെങ്കിൽ ബഷീറിനെ പറയേണ്ട ആവശ്യമില്ലല്ലോ ...
എത്ര ആസൂത്രിതമായ ശ്രമത്തോടെയാണ് ഒരു സമൂഹത്തിൻറെ യൗവ്വനത്തെ മുഴുവനും വൃത്തിക്കെട്ട സംസ്ക്കാരത്തിലേക്ക് കൊണ്ടുപോകുന്നത്...
പിഞ്ചോമനകൾ സ്നേഹപൂർവ്വം തൻറെ മാതാവിനെ വിളിച്ച സ്നേപേരായിരുന്നു "ഉമ്മച്ചീ..."
ഞാനും എൻറെ ഉമ്മയെ അങ്ങനെ വിളിച്ചിട്ടുണ്ട്.....
ഇന്നതിന്റെ പുതിയ അർത്ഥം നമ്മുടെ സർഗ്ഗാത്മകതയുടെ ന്യൂ ജനറേഷൻ "ബ്രോസ് " നല്കിയിരിക്കുന്നത് ഇങ്ങനെയാണ് "പാതി തട്ടമിട്ട അൽപ്പം മുടി പുറത്തേക്ക് കാണിക്കുന്ന മുസ്ലിം പെണ്‍കുട്ടി....
അതെ ഉമ്മച്ചി കുട്ടികൾ"
അതെ ഈ കപട സർഗാത്മകതയുടെ പാരമ്പര്യത്തിൽ നിന്നു തന്നെയാണ് വിവാഹത്തിന് മുൻപുള്ള അവിഹിത ബന്ധം പ്രണയമാക്കി മാറ്റിയതും...
പ്രണയം എന്നത് കേവലം ഒരു സെന്റ് ഓഫ് ഡേയിൽ അവളുടെയോ അവൻറെയോ സമ്മതത്തിന് കാത്ത് നിന്ന് വലിച്ച്ചെറിയേണ്ട ഒന്നല്ല എന്ന്‍ തിരിച്ചറിവ് ലഭിച്ച ഒരു സമൂഹത്തിലെ "ഒരു പ്രസ്ഥാനത്തിലെ" അവന്മാരും അവളുമാരും തിരിച്ചറിഞ്ഞെങ്കിൽ...
പ്രണയം അത് വിശുദ്ധമാണ്
പ്രവാചക പുങ്കവർ നമ്മെ അത് പഠിപ്പിചിട്ടുണ്ട്
പിതാവിൻറെ സമ്മതത്തോടെ തന്‍റെ മകളെ ഒരാള്‍ക്ക് പ്രണയിക്കാന്‍ അനുവാദം നല്‍കല്‍ എത്ര സുന്ദരമാണത് .
പ്രവാചകന്‍റെ കരളിന്‍റെ കഷ്ണമായ ഫാത്തിമയെ കൂലിപ്പണിക്കാരനായിരുന്ന അലിയ്യിബ്‌നു അബീ ത്വാലിബിന് നിക്കാഹ് ചെയ്തു നല്‍കി.
ഇവിടെ അബീ ത്വാലിബിന്‍റെ (റ) ദാരിദ്രം അതിന് തടസ്സം നിന്നിട്ടില്ല മറിച്ച് ദാരിദ്രമുണ്ടായിട്ടും അദ്ദേഹത്തിന്‍റെ സ്വഭാവഗുണവും മത നിഷ്ഠയുമാണ് റസൂല്‍ പരിഗണിച്ചത്.
സുഹ്രത്തുക്കളെ കേവല ആവേശത്തില്‍ വേശ്യപ്പണിപോലെയുള്ള ഇടപാടല്ല പ്രണയം., സിനിമ പഠിപ്പിക്കുന്ന അസംസ്കൃതമായ വഴിയിലേക്ക് പോകുന്നതിന് പകരം
പ്രണയംകൊണ്ട് നമുക്ക് പരലോകത്ത് സ്വര്‍ഗ്ഗം ലഭിക്കണം., വിവാഹമെന്ന രീതി അതിനൊരു മാര്‍ഗ്ഗമാണ് വിവാഹം ചെയ്യുക,പ്രണയിക്കുക.
നാഥന്‍ അനുഗ്രഹിക്കട്ടെ.

0 അഭിപ്രായ(ങ്ങള്‍):