മരുഭൂമിയുടെ ഓര്‍നിലം പോലെ വാര്‍ധക്യത്തിലെത്തിയ ഒരാള്‍.
അദ്ദേഹത്തിന് ദൈവം കനിഞ്ഞു നല്‍കിയ മകന്‍. ആ മകനെ ആ പിതാവ് ജീവനുതുല്യം സ്നേഹിക്കുന്നു...
അങ്ങനെ ആ കുഞ്ഞ് വളരുന്നു...
ഒരിക്കല്‍ കനിഞ്ഞ ദൈവം ഒരു നാള്‍ അറിയിക്കുന്നു തന്‍റെ മകനെ ബലിയറുക്കാന്‍.... അതെ ത്യാഗം യുഗയുഗാന്തരങ്ങളുടെ ദൈര്‍ഘ്യം പോലെ
ഏതൊരാളെയും പുണരുന്ന നിമിഷങ്ങള്‍
ക്ഷമ അതിര്‍ത്തികള്‍ ഭേദിച്ച് വിസ്ഫോടനം നടത്തുന്ന ഘട്ടം.
ആര്‍ക്കാണ് സാധിക്കുക തന്‍റെ കണ്മണിയുടെ ശിരസ്സ് ഛേദിക്കാന്‍
പക്ഷെ സര്‍വജ്ഞന്‍റെ ആജ്ഞക്കു മുന്‍പില്‍
അവര്‍ണ്ണനീയമായ എത്ര ഘനമേറിയ ത്യാഗങ്ങളും
ധൂളികണക്കെ നിസ്സാരമാണെന്ന ഓര്‍മ്മപ്പെടുത്തല്‍
ലോകത്തിനു മുന്‍പില്‍ ആ പിതാവ്, ആദര്‍ശ പിതാവ്
കാണിച്ചു തരുന്നു...
തന്‍റെ പ്രിയതമയോട് തന്‍റെ കുഞ്ഞിനെ ബലിയറുക്കാനുള്ള കാര്യമോര്‍മ്മപ്പെടുത്തിയപ്പോള്‍ "ഈ തീരുമാനം ദൈവത്തിന്‍റെയാണോ, എങ്കില്‍ ആജ്ഞ നിറവേറ്റുക" എന്നത്
സ്ത്രീ ത്യാഗത്തിന്‍റെ ഉത്തമമായ മാതൃകയായി അടയാളപ്പെടുത്തുന്നു...
ബലിക്കൊരുങ്ങാന്‍ തയ്യാറായ മകന്‍ അനുസരണത്തിന്‍റെ
മറ്റൊരു പ്രതീകം.
ഒടുവില്‍ ത്യാഗ സന്നദ്ധതക്ക് സമ്മാനമായി മകന് പകരം ആടിനെ അറുക്കാന്‍ ദൈവം കല്‍പ്പിക്കുന്നു...
അതെ... ആദര്‍ശ പിതാവ് ഇബ്രാഹീം നബി (അ)യുടെയും
മകന്‍ ഇസ്മായീല്‍ (അ)യുടെയും ഉമ്മ ഹാജറാ ബീവി(റ)യുടെയും
ത്യാഗ സമ്പൂര്‍ണ്ണ ജീവിതം ദൈവിക അനുസരണത്തിന്‍റെ
പാഠമാണ് നമ്മെ പഠിപ്പിക്കുന്നത്.
ജീവിതത്തിന്‍റെ പ്രതീക്ഷകള്‍ക്ക് ചിതല്‍ വീഴുന്ന സമയത്ത് ക്ഷമിക്കാനുള്ള ത്യാഗം പോലും നമുക്കന്യമാകുമ്പോള്‍ ചരിത്രത്തെ നെഞ്ചേറ്റി നാഥന്‍റെ കല്പനകള്‍ അനുസരിച്ച് ചീത്തയുടെ ഇരുള്‍ വഴികളില്‍ നിന്ന്‍ മാറിനില്‍ക്കാന്‍ നാം ശീലിക്കണം... ഈ സുദിനങ്ങള്‍ നമുക്ക് പരിശീലനമാകട്ടെ...
എന്നില്‍ നിന്നും നിങ്ങളില്‍ നിന്നും നാഥന്‍ സ്വീകരിക്കുമാറാവട്ടെ...
കളങ്കമില്ലാത്ത സ്നേഹപൂക്കള്‍ നേരുന്നു...
സഹോദരന്‍,അബ്ദുല്‍സമദ് തയ്യില്‍.
www.facebook.com/mydawathoughts

0 അഭിപ്രായ(ങ്ങള്‍):